Thursday 12 March 2015

onnumillayma

ഗൌരി വീണ്ടും വീണ്ടും തോറ്റു കൊണ്ടിരിക്ക്യാണ്....
പല രീതിയിൽ പല പ്രാവശ്യം..... 
ഇന്നലെ ഗേറ്റ് 2015 ന്റെ റിസൾട്ട്‌ വന്നു... പ്രതീക്ഷിച്ചതിനെക്കാൾ വലിയ തോൽവി എനിക്ക് മാത്രം സമ്മാനിച്ച്‌ ഗേറ്റ് എന്നെ നോക്കി അട്ടഹസിച്ചു...
ഈ ലോകം മുഴുവൻ എനിക്കെതിരെയാണ്... ഫേസ്ബുക്കിൽ കേറിയാൽ വിജയങ്ങളുടെ പതാകകൾ സന്തോഷത്തോടെ വീശി പലരോടും നന്ദി പറഞ്ഞു ചിലര്....
ഞാൻ ചെയ്ത തെറ്റ് എന്താണ്?
എനിക്കിനിയും അറിയില്ല..... 

ജീവിത രീതിയിൽ പോലും മാറ്റം വരുത്തി... ഇത് വരെ ശ്രമിക്കാത്ത അത്രയും ശ്രമിച്ചു... എനിക്ക് പടിടവുന്ന രീതിയിലൊക്കെ പഠിച്ചു... ന്നിട്ടും... ജീവിതം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു...

ആരെയാണ് ഞാൻ പഴിച്ചരേണ്ടത്?ആരോടാണ് പരാതി  പറയേണ്ടത്?
എന്താണ് ഞാൻ ചെയ്ത തെറ്റ്?

ഹോസ്റ്റൽ മാറിയതോ? ഒരു പരിചയവുമില്ലാത്ത ഒരു പട്ടിയെ ശ്രുശ്രൂസിച്ചതോ?
 അതോ ഒരു അര്ധവും ഇല്ലാത്ത സൗഹൃദത്തിൽ  പെട്ട് പോയതോ?
എനിക്കൊന്നും അറിയില്ല.... 

ഇനി ഒരു ചോദ്യം മാത്രം ബാക്കി,....
എന്താണ് എന്നെ കൊണ്ട് ഈ ഭൂമിക്കു ഗുണം?
പരാജയം എന്തെന്ന് ആളുകള്ക്ക് മനസ്സിലാക്കി കൊടുക്കാനോ?
ഈശ്വരന് ഒരു വിനോദത്തിനോ? എന്താണ്?